കേരളം

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ശ്രീചിത്രയില്‍ എത്തിച്ചു; പെരിന്തല്‍മണ്ണയില്‍ നിന്ന് അഞ്ച് മണിക്കൂറില്‍ തിരുവനന്തപുരത്ത്‌ 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം; പെരിന്തല്‍മണ്ണയില്‍ നിന്നുള്ള മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ചു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായാണ് നവജാത ശിശുവിനെ ശ്രീചിത്രയിലേക്ക് മാറ്റിയത്. പെരുന്തല്‍മണ്ണയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് അഞ്ച് മണിക്കൂര്‍കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് കുഞ്ഞ്. 

മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ്  ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനെയാണ് അടിയന്തിര ചികിത്സയ്ക്കായാണ് ശ്രീചിത്രയിലേക്ക് എത്തിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ രണ്ട് കുഞ്ഞു ജീവനുകള്‍ക്ക് വേണ്ടിയാണ് കേരളം വഴിമാറിയത്. 

ചൊവ്വാഴ്ച മംഗലാപുരത്തു നിന്നും ഇതേ സാഹചര്യത്തില്‍ 15 ദിവസം പ്രായമായ കുട്ടിയേയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ടതോടെ ചികിത്സ അമൃതയിലേക്ക് മാറ്റുകയായിരുന്നു. വലിയ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്