കേരളം

തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി; അമ്മയുടെ ക്രൂര മര്‍ദനത്തിന് ഇരയായ മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അമ്മയുടെ ക്രൂരമര്‍ദനത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരം. കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി. മരുന്നുകളോടും പ്രതികരിക്കുന്നില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ എത്തിയാണ് സംഘം പരിശോധന നടത്തിയത്. 

ആലുവയില്‍ താമസിക്കുന്ന ഇതരസംസ്ഥാന സ്വദേശിയായ മൂന്ന് വയസുകാരനാണ് അമ്മയുടെ ക്രൂരമര്‍ദനത്തിന് ഇരയായത്. അതേ സമയം കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. 

കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളതാണെന്നാണ് നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ് പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് ഏലൂര്‍ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കുട്ടി വീടിന്റെ ടെറസില്‍ നിന്ന് വീണെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. പരിക്കുകളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച