കേരളം

നരേന്ദ്രമോദി  ഇന്ന് തലസ്ഥാനത്ത്; തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍. തിരുവനന്തപുരത്ത് വൈകീട്ട് ആറിന്  സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകരാണു പങ്കെടുക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ നേതാക്കളായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.ക്യഷ്ണദാസ്, എം.ടി.രമേശ്, പി.സി.തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രി രാത്രി തന്നെ ഡല്‍ഹിക്കു മടങ്ങുമെന്നാണു സൂചന. തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ട സന്ദര്‍ശിക്കുമെന്നു വാര്‍ത്തകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു നാലാമത്തെ പരിപാടിക്കാണു മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പു കൊല്ലത്തും ത്യശൂരിലും പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. 12നു കോഴിക്കോട് എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം