കേരളം

ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ കുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം.  ഇന്ന് രാവിലെയോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് ജാര്‍ഖണ്ഡ സ്വദേശിയായ സ്ത്രീ കുഞ്ഞിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. അമ്മയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.

കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളതാണെന്നാണ് നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ് പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞദിവസമാണ് ഏലൂര്‍ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി വീടിന്റെ ടെറസില്‍ നിന്ന് വീണെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. പരിക്കുകളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''