കേരളം

എംകെ രാഘവന് എതിരായ ഒളിക്യാമറ വിവാദം: കേസെടുക്കാന്‍ ഡിജിപി നിയമോപദേശം തേടി, തീരുമാനം നാളെ

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് എതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കണ്ണൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി നിയമോപദേശം തേടിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഉപദേശം തേടിയ ഡിജിപിക്ക് ശനിയാഴ്ച ഇതുസംബന്ധിച്ച മറുപടി ലഭിക്കും. 

ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് കണ്ണൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം വിവാദത്തിന് പിന്നില്‍ സിപിഎം ഗൂഢാലോചനയാണ് എന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊലീസ് തള്ളി. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി.  കമ്മീഷന് നല്‍കിയ പരാതികള്‍ കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന