കേരളം

ഓട്ടോയില്‍ കയറിയ യുവതിക്ക് നേരെ അതിക്രമം; സംഭവം തൃശൂരില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രാത്രി വീട്ടിലേക്കെത്തുന്നതിനായി ഓട്ടോറിക്ഷയില്‍ കയറിയ യുവതിക്ക് നേരെ അതിക്രമ ശ്രമം. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും പൊലീസ് കേസ് എടുത്തു. ഒളരിയിലെ ബാറിന് സമീപത്ത് വെച്ചായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമ ശ്രമം. 

തമിഴ്‌നാട് സ്വദേശിനിയാണ് യുവതി. തൃശൂര്‍ സ്വദേശിയുമായുള്ള യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഇയാളുടെ വീട്ടിലേക്ക് പോകുന്നതിനാണ് തൃശൂര് എത്തിയത്. യുവാവും, സഹോദരിയും രാത്രി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിളിക്കാന്‍ എത്താം എന്നും പറഞ്ഞിരുന്നു. 

എന്നാല്‍ കനത്ത മഴയായതിനെ തുടര്‍ന്ന് യുവതിയോട് ഓട്ടോ വിളിച്ച് വരാന്‍ ഇവര്‍ പറഞ്ഞു. ഇതനുസരിച്ച് ഓട്ടോയില്‍ കയറിയപ്പോഴാണ് സംഭവം. യുവതി ഓട്ടോയില്‍ പോകുന്നതിന് ഇടയില്‍ മറ്റൊരാള്‍ കൈകാണിച്ച് നിറുത്തിച്ച് ഓട്ടോയില്‍ കയറി. ഇതേ തുടര്‍ന്ന് തന്നെ ഇറക്കിയേക്കാന്‍ യുവതി പറഞ്ഞു. എന്നാല്‍ ഓട്ടോയില്‍ കയറിയ ആള്‍ അപമാനിക്കാന്‍ ശ്രമിച്ചു. 

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. ഓട്ടോ ഡ്രൈവറും, അപമാനിക്കാന്‍ ശ്രമിച്ചയാളും രക്ഷപെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വിവാരം ഉറപ്പിച്ച യുവാവും സഹോദരിയും എത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല