കേരളം

വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ആവര്‍ത്തിച്ച് പ്രിയങ്ക

സമകാലിക മലയാളം ഡെസ്ക്

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര. നേതൃത്വം ആവശ്യപ്പെട്ടാല്‍ വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കി. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങളോടുളള പ്രിയങ്കയുടെ പ്രതികരണം.

ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ നിലപാട് ഇവര്‍ ആവര്‍ത്തിച്ചിരുന്നു. ഇതുസംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് ഒരു സസ്‌പെന്‍സ് ഉണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് പര്യടനത്തിനിടെയാണ് വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാനുളള സന്നദ്ധത പ്രിയങ്ക ആദ്യം പ്രകടിപ്പിച്ചത്.

കഴിഞ്ഞദിവസം വയനാട്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രിയങ്ക ഇന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചു. വസന്തകുമാറിന്റെ അമ്മ ഉള്‍പ്പെടെയുളളവരുമായി പ്രിയങ്ക ആശയവിനിമയം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന്റെ അഭിമാനമായ ശ്രീധന്യ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി