കേരളം

'വൈ ഐ ആം എ ഹിന്ദു; ശശി തരൂരിനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ പൈാലീസ് കേസെടുത്തു. ചട്ടംലംഘിച്ചതിനെതിരെയാണ് കേസ്. വൈ ആം ഹിന്ദു എന്ന പുസ്തകത്തിന്റെ കവര്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെയാണ് കേസെടുത്തത്.

'വൈ ഐയാം എ ഹിന്ദു' എന്ന തരൂരിന്റെ പുസ്തകത്തിന്റെ കവര്‍ പോസ്റ്ററില്‍ വച്ചതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.തന്റെ  സ്വകാര്യസ്വത്തായ പുസ്തകത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ബിജെപിക്ക് എന്താണ് അവകാശമെന്നായിരുന്നു തരൂരിന്റെ വാദം.'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം എന്റെ സ്വകാര്യ സ്വത്താണ്. ഞാനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാന്‍ വേണ്ടി തിരുവന്തപുരം ഡിസിസി ഇറക്കിയ പോസ്റ്ററാണത്. അതിന്റെ പേരിലാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ആ പുസ്തകം പൊതുസ്വത്തല്ല, കഴിഞ്ഞ വര്‍ഷം ജനുവരിയിലിറക്കിയ പുസ്തകമാണ്'  തരൂര്‍ പറഞ്ഞു.

'വൈ ഐയാം എ ഹിന്ദു' എന്ന പുസ്തകത്തിന്റെ കവര്‍ വച്ച് തരൂര്‍ പോസ്റ്റര്‍ ഇറക്കിയതാണ് യഥാര്‍ഥ വര്‍ഗീയത എന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം പ്രതികരിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ