കേരളം

ഒന്നോ രണ്ടോ സീറ്റുകളില്‍ കടുത്ത മത്സരം; യുഡിഎഫ് തൂത്തുവാരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് കടുത്ത മത്സരം നടക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. വലിയ മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ നിന്ന് അവസാനം ലഭിച്ച വിവരങ്ങള്‍ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് ഒരട്ടിമറിയുമുണ്ടാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. പൊന്നാനിയുടെ കാര്യത്തിലും വിജയം സുനിശ്ചിതമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് വിജയത്തെ എ്ല്ലാ അഭിപ്രായ സര്‍വെകളും പറഞ്ഞത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി