കേരളം

നന്ദി പറഞ്ഞ് ഇന്നസെന്റ്; വർധിച്ച പോളിങ് ശതമാനം ജനങ്ങൾ പുലർത്തുന്ന പ്രതീക്ഷയും വിശ്വാസവും

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ റെക്കോർഡ് പോളിങായിരുന്നു. 82.58 ശതമാനവുമായി കണ്ണൂരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പോളിങുമായി ഒന്നാമത് നിൽക്കുന്നത്. ചാലക്കുടിയടക്കമുള്ള മണ്ഡലങ്ങൾ 80 ശതമാനത്തിന് മുകളിൽ പോളിങുമായി പിന്നാലെയുണ്ട്. 

 80.11 ശതമാനം പേരാണ് ചാലക്കുടിയിൽ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.04 ശതമാനമായിരുന്നു പോളിങ്.

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് രം​ഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഇന്നസെന്റ് നന്ദിയറിയിച്ചത്.

കഴിഞ്ഞ എത്രയോ ആഴ്ചകളായി വിശ്രമരഹിതമായ പ്രവർത്തനത്തിലായിരുന്നു നാമെല്ലാം. ജനാധിപത്യത്തിൽ ജനങ്ങൾ പുലർത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇന്നത്തെ വർധിച്ച പോളിംഗ് ശതമാനത്തിൽ പ്രതിഫലിക്കുന്നത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി