കേരളം

രേഖകളെല്ലാം നശിപ്പിച്ചു; രമ്യ ഹരിദാസിന്റെ പിതാവിന് വോട്ട് ചെയ്യാനായില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കുന്ദമംഗലം ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റുമായ രമ്യഹരിദാസിന്റെ പിതാവ് വോട്ടുചെയ്യാതെ മടങ്ങി. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലാണ് കുറ്റിക്കാട്ടൂരിലെ 89ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പാലാട്ട് മീത്തല്‍ ഹരിദാസന് വോട്ട് രേഖപ്പെടത്താന്‍ കഴിയാതെ പോയത്.

റേഷന്‍ കാര്‍ഡുമായാണ് ഹരിദാസന്‍ വോട്ട് ചെയ്യാന്‍ എത്തിയത്. എല്‍ഡിഎഫ് ഏജന്റുമാര്‍ എതിര്‍ത്തതോടെ പ്രിസൈഡിങ് ഓഫീസര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തന്റെ രേഖകളെല്ലാം നശിപ്പിച്ചെന്നായിരുന്നു ഹരിദാസിന്റെ മറുപടി. ഇദ്ദേഹമിപ്പോള്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍