കേരളം

കല്ലട ബസിലെ ​ഗുണ്ടായിസം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷന്റെ ഉത്തരവ്.

അതിനിടെ ബസുടമയായ സുരേഷിനോട്  ഹാജരാകാൻ പൊലീസ് നിർദേശം നൽകിയെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.ഇന്ന് വൈകുന്നേരത്തിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് പൊലീസ് നീക്കം. അതേസമയം യാത്രക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ കല്ലട ബസിലെ ഏഴ് ജീവനക്കാരെ റിമാന്‍ഡ് ചെയ്തു. വധശ്രമം, മോഷണം അടക്കമുളള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു