കേരളം

അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം; ടിക്കറ്റ് നിരക്കു നിശ്ചയിക്കാന്‍ സമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

കോണ്‍ട്രാക്ട് കാര്യേജുകളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സര്‍വീസുകളില്‍ വ്യാപകമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

സ്പീഡ് ഗവേണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. അമിത ചാര്‍ജ് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടിയുണ്ടാകും കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടില്ല. ഏതു വിധത്തിലാണ് നിരക്ക് നിശ്ചയിക്കേണ്ടതെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍