കേരളം

അന്തര്‍സംസ്ഥാന ബസ്സുകളില്‍ പരിശോധന; ഭൂരിഭാഗം ബസ്സുകളും സര്‍വീസ് നടത്തുന്നത് ചട്ടം ലംഘിച്ച്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. കൊച്ചിയിലും തൃശൂരിലുമാണ് പരിശോധന നടത്തുന്നത്. ഇതിനോടകം എട്ട് ബസ്സുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്ലട ബസ്സുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. 

ഭൂരിഭാഗം ബസ്സുകളും സര്‍വീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണ് എന്നാണ് വിവരം. സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സര്‍വീസ് നടത്താനുള്ള പെര്‍മിറ്റാണ് അന്തര്‍സംസ്ഥാന ബസ്സുകള്‍ക്കുള്ളത്. എന്നാല്‍ പല സ്റ്റോപ്പുകളിലും നിര്‍ത്തി ആളെ കയറ്റിയാണ് ഇവര്‍ സര്‍വീസ് നടത്തുന്നത്. ഇതിനായി ബസ്സുകാര്‍ തന്നെ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ചരക്ക് കൊണ്ടുപോകുന്നതിലും ക്രമക്കേടുണ്ട്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ ബസ്സുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. ചില ബസ്സുകളില്‍ നിന്ന് ആളുകളെ ഇറക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം