കേരളം

എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞടുപ്പ് വിലയിരുത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പത്തുമുതല്‍ പതിനാല് സീറ്റുകള്‍ വരെയാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. വയനാട്, പൊന്നാനി, മലപ്പുറം ഒഴികെയുള്ള പതിനേഴും എഴുതിത്തള്ളേണ്ടെന്നാണ് ഇടതുമുന്നണിയുടെ മറുപടി. 

രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ എംഐ ഷാനവാസ് നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടില്ലെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. മലപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലും കുറവുണ്ടായേക്കുമെന്നുമാണ് എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തല്‍.

ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നില്ല. അതേസമയം അവരുടെ വോട്ട് വിഹിതം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനെക്കാള്‍ വര്‍ധിക്കുമെന്ന സാധ്യത തള്ളുന്നുമില്ല. നിയമസഭാ തെരഞ്ഞടുപ്പിലെ വോട്ട് വിഹിതം ബിജെപി നിലനിര്‍ത്തിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മലബാറില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. ഒപ്പം തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിന് ഗുണകരമാകുമെന്നുമാണ് വിലയിരുത്തല്‍. ആലത്തൂര്‍.ചാലക്കുടി, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലാണ് മധ്യകേരളത്തില്‍ സിപിഎം പ്രതീക്ഷിക്കുന്നത്. ആറ്റിങ്ങല്‍ വിജയം ആവര്‍ത്തിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം