കേരളം

തെരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: സിപിഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെട്ടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രജീഷ് (34), അര്‍ജുന്‍ (24), രജീഷ് കുമാര്‍ (28), ശ്രീരാദ് (23)പ്രദീപ് (29), ഗിരീഷ് (36), സുധീഷ് കുമാര്‍ (30), ഗോപീകൃഷ്ണന്‍ (23) എന്നിവരെയാണ് അമ്പലപ്പുഴ സിഐ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവരെല്ലാവരും തകഴി സ്വദേശികളാണ്. 

ബുധനാഴ്ച പുലര്‍ച്ചെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് ഗോപീകൃഷ്ണനൊഴികെയുള്ള എഴുപേര്‍ പിടിയിലായത്. ഗോപീകൃഷ്ണനെ ഇയാളുടെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച പൊലീസ് അറസ്റ്റു ചെയ്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം രാത്രി 9.30 ഓടെയാണ് അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്ക് ഞൊണ്ടിമുക്കിന് സമീപം സിപിഎം പ്രവര്‍ത്തകരായ ജന്‍സണ്‍ ജോഷ്വാ (33), പ്രജോഷ് കുമാര്‍ (30) എന്നിവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. 

വടിവാളിനുള്ള വെട്ടും ഇരുമ്പുദണ്ഡിനുള്ള അടിയുമേറ്റ ഇരുവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവ ദിവസം രാത്രി അമ്പലപ്പുഴ ഗവ.കോളജിന് തെക്കുഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ബൈക്കിന്റെ ഉടമ ഗോപീകൃഷ്ണന്‍ കസ്റ്റഡിയിലായതോടെയാണ് മറ്റ് പ്രതികളിലേക്കും പൊലീസ് എത്തിയത്. ഒപ്പം കരൂര്‍ പെട്രോള്‍ പമ്പിനു സമീപത്തെ വീട്ടില്‍ നിന്ന് 8 ബൈക്കുകള്‍ കൂടി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 

ഈ സമയം പൊലീസിന് നേര്‍ക്കും അക്രമികള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജന്‍സണും പ്രജോഷിനും നേര്‍ക്കുണ്ടായ അക്രമം നടന്ന തിങ്കളാഴ്ച രാത്രി  ജില്ലാ പൊലീസ് മേധാവി കെ എം ടോമിയും, ഡിവൈഎസ്പി പി വി ബേബിയും സ്ഥലത്തെത്തി പരിശോധന നടത്തി. സയന്റിഫിക്ക് ഓഫീസര്‍ അഖിലയുടെ നേത്യത്വത്തില്‍ ശാസ്ത്രീയ പരിശോധനയും നടത്തി. ഇതിനെ തുടര്‍ന്നാണ് അക്രമികളിലേക്ക് വേഗത്തിലെത്താന്‍ സഹായകരമായത്. കേസിലുള്‍പ്പെട്ട ബാക്കി പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലിസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി