കേരളം

ന​ഗരസഭാ കൗൺസിലർ ഇരട്ട വോട്ട് ചെയ്തെന്ന പരാതി; പൊലീസ് റിപ്പോർട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

കായംകുളം: സിപിഐ മുൻസിപ്പൽ കൗൺസിലർ ഇരട്ട വോട്ട് ചെയ്ത പരാതിയിൻമേൽ രണ്ട് പോളിങ് സ്റ്റേഷനുകളിലേയും റിട്ടേണിങ് ഓഫീസർമാരിൽ നിന്ന് പൊലീസ് റിപ്പോർട്ട് തേടി. കായംകുളം മുൻസിപ്പാലിറ്റി 20ാം വാർഡ് കൗൺസിലർ ജലീൽ എസ് പെരുമ്പളത്ത് ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പർ ബൂത്തിലും കൊയ്പ്പള്ളികാരാഴ്മ സ്കൂളിലെ 82ാം നമ്പർ ബൂത്തിലുമാണ് ഒരേ പേരിൽ വോട്ട് ചെയ്തതായി പരാതി ഉയർന്നത്. രണ്ടിടത്തും വോട്ട് രേഖപ്പെടുത്തിയതായി പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടിട്ടുമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫാണ് പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്. പരാതിയിൻമേൽ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എന്നാൽ താൻ ഒരിടത്ത് മാത്രമേ വോട്ട് ചെയതിട്ടുള്ളു എന്നാണ് ജലീൽ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത