കേരളം

രണ്ടുതവണയും പരാജയപ്പെട്ടു; നാഗമ്പടം മേല്‍പ്പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു, ട്രെയിന്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനുള്ള ശ്രമം  ഉപേക്ഷിച്ചു. മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള രണ്ടു ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ട്രെയിന്‍ ഗതാഗതം ഉടനെ പുനഃസ്ഥാപിക്കും. 

നാഗമ്പടത്ത് പുതിയ മേല്‍പ്പാലം വന്നതോടെയാണ് റെയില്‍വേ പാതയ്ക്കും പുതിയ മേല്‍പാലത്തിനും തകരാര്‍ സംഭവിക്കാത്ത വിധം പാലം പൊളിച്ച് നീക്കാന്‍ തീരുമാനമായത്. എന്നാല്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള രണ്ടുശ്രമങ്ങളും പരാജയപ്പെട്ടു. 
പാലം പൊളിക്കാനുള്ള പുതിയ തീയതി പിന്നീട് തീരുമാനിക്കും. 

കോട്ടയം വഴിയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. എംസി റോഡില്‍ രാവിലെ 10 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു സ്‌ഫോടന ശ്രമം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി