കേരളം

സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്തമഴ; ശക്തമായ കാറ്റ്; നാളെയും മറ്റന്നാളുംയെലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരാഴ്ചയായി നിലകൊണ്ട ന്യൂനമര്‍ദ്ദം ഫാനി ചുഴലിക്കാറ്റായി രൂപപ്പെട്ട് നീങ്ങിത്തുടങ്ങി. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. ശക്തമായ കാറ്റുമുണ്ടാകും. ഞായറാഴ്ച വൈകീട്ടോടെ തീവ്രചുഴലിക്കാറ്റായി മാറുന്ന ഫാനി വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങും. അതിതീവ്രമാകുന്ന ചുഴലി തിങ്കളാഴ്ചയോടെ വടക്കന്‍ തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും തീരത്തിനടുത്തെത്തും.

ചൊവ്വാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ തീരം തൊടുമെന്നാണ് പ്രവചനം. തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 
എന്നാല്‍ കടലില്‍ വച്ചുതന്നെ ഇത് വടക്ക്കിഴക്ക് തിരിഞ്ഞ് മ്യാന്‍മാര്‍ ഭാഗത്തേക്ക് പോകാനുളള സാധ്യതയും കേന്ദ്രകാലാവസ്ഥ വകുപ്പ് കാണുന്നു. ശ്രീലങ്കയ്ക്ക് 880 കിലോമീറ്റര്‍ തെക്ക് കിഴക്കും ചെന്നൈക്ക് 1250 കിലോമീറ്റര്‍ തെക്ക് കിഴിക്കും തെക്കന്‍ ആന്ധ്രക്ക് 1460  കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനം. സമുദ്രതാപനില അനുകൂലമായതിനാല്‍ ചുഴലിക്കാറ്റിന് കരുത്തേറും.

തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ