കേരളം

സിപിഎമ്മിന് പരാജയഭീതി, ബിജെപി വോട്ടുമറിച്ചെന്നൊക്കെ പറയുന്നത് അതുകൊണ്ട്: മുരളീധരന്‍ 

സമകാലിക മലയാളം ഡെസ്ക്

വടകര: വടകര മണ്ഡലത്തില്‍ തനിക്ക് വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപി വോട്ടുമറിച്ചെന്നൊക്കെ സിപിഎം പറയുന്നത് പരാജയഭീതികൊണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണയ്ക്കുമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പൊതുവിലെ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ജനങ്ങള്‍ അംഗീകരിച്ചു. അതിനനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ നിലപാട് പൊളളയാണെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം കൂടി തെരഞ്ഞെടുപ്പില്‍ കാണും. ബിജെപി വോട്ടുമറിച്ചു എന്ന സിപിഎം ആരോപണത്തില്‍ തന്നെ അവരുടെ പരാജയഭീതി വെളിവാകുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്