കേരളം

കള്ളവോട്ട് നടന്നു: സുമയ്യ, സലീന, പത്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്ന് ടീക്കാറാം മീണ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്‌തെന്ന് ടീക്കാറാം വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. 

കള്ളവോട്ട് ചെയ്ത സലീന പഞ്ചായത്തംഗമാണ്. സുമയ്യ മുന്‍ പഞ്ചായത്ത് അംഗമാണെന്നും ടീക്കാറാം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്നും മീണ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് സെക്ഷന്‍ 171 c 171d 171f എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. 

പ്രിസൈഡിങ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കുമെന്നും മീണ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം