കേരളം

പ്രതിയെ പൊലീസുകാരന്‍ വീട്ടില്‍ ഒളിപ്പിച്ചു; പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദനം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പൊലീസുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടിക്കാന്‍ എത്തിയ പൊലീസ് സംഘത്തിന് മര്‍ദനം. പ്രതിയും അമ്മയും പൊലീസുകാരന്റെ അമ്മയും ചേര്‍ന്നാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. മോഷണം, കഞ്ചാവുവില്‍പ്പന, സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ സാമ്പ്രാണിക്കോടി ആലുനിന്നവിള വീട്ടില്‍ വിശാഖിനെ(20) പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റെങ്കിലും പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. 

അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കെ,ജി പ്രതീപ് ചന്ദ്രന്‍, എഎസ്‌ഐ മാരായ ഹുസൈന്‍, ജയപ്രകാശ്, സിപിഒ മണികണ്ഠന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കയ്യില്‍ ആഴത്തില്‍ കടിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ ഹുസൈന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ േേതടി. മുന്‍പ് വിശാഖിനെ പിടികൂടാനായി പ്രാക്കുളത്തെ വീട്ടിലെത്തിയപ്പോള്‍ പൊലീസിനെ പ്രതിയും പിതാവ് സുദര്‍ശനനും ചേര്‍ന്ന് ആക്രമിച്ചിരുന്നു. അന്ന് വിശാഖ് രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛനും മോഷണക്കേസില്‍ വിശാഖിന്റെ സഹോദരന്‍ എബിനും ജയിലിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി