കേരളം

അധിക വോട്ട് കണ്ടെത്തിയ സംഭവം, കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ് ഇന്ന്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്തില്‍ ഇന്ന് റീപോളിങ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവ് റീപോളിങ്ങിലേക്ക് നയിച്ച സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല. 

ബൂത്തില്‍ പോള്‍ ചെയ്തതിനേക്കാള്‍ അധിക വോട്ട് ഇവഎമ്മില്‍ രേഖപ്പെടുത്തിയത് കണ്ടെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിങ്ങിന് ഉത്തരവിട്ടത്. മോക്ക് പോളിങ്ങില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍, പോളിങ് തുടങ്ങുന്നതിന് മുന്‍പ് നീക്കം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് ഇതിലേക്ക് നയിച്ചത്. 

925 വോട്ടര്‍മാരുള്ള ബൂത്തില്‍ 715 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയതോടെ റീപോളിങ് നടത്തണം എന്ന സ്ഥാനാര്‍ഥികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. ആലുവ തഹസില്‍ദാറാണ് പ്രിസൈഡിംഗ് ഓഫീസര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്