കേരളം

ബൈക്കിന് പിന്നിലിരുന്ന് കുട നിവര്‍ത്താന്‍ ശ്രമിച്ചു; മകനൊപ്പം യാത്ര ചെയ്യവെ അമ്മ ബൈക്കില്‍ നിന്ന് വീണുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊട്ടിയം: ബൈക്കില്‍ യാത്ര ചെയ്യുന്നതിന് ഇടയില്‍ പുറകിലിരുന്ന കുടനിവര്‍ത്താന്‍ ശ്രമിച്ച വീട്ടമ്മ ബൈക്കില്‍ നിന്നും വീണ് മരിച്ചു. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം. വാളത്തുംഗല്‍ പുത്തന്‍ചന്ത വടക്കേക്കര വെളിയില്‍ വീട്ടില്‍ പരേതനായ കമറുദ്ദീന്റെ ഭാര്യ ഷെമി ദത്ത(49) ആണ് മരിച്ചത്. 

കൊച്ചുമകളെ മയ്യനാട് ആശുപത്രിമുക്കിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കുവാന്‍ കൊണ്ടുപോകുന്നതിന് ഇടയില്‍ തിങ്കളാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. ചാറ്റല്‍മഴ പെയ്ത് തുടങ്ങിയപ്പോള്‍ ഇവര്‍ ബൈക്കിന് പിന്നിലിരുന്ന് കുട നിവര്‍ത്താന്‍ ശ്രമിക്കവെ കുട കാറ്റില്‍പ്പെടുകയും ഇവര്‍ ബൈക്കില്‍ നിന്നും വീഴുകയുമായിരുന്നു. 

അപകടം നടന്ന ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നിട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി