കേരളം

'ഞാന്‍ അടക്കം മൂന്ന് പേര്‍ ഇപ്പോള്‍ മരിച്ചേനെ; നിന്റെ പണി ഇന്നതോടെ തീര്‍ന്നു'; ജെസിബി ഡ്രൈവറുടെ പരാക്രമം തടഞ്ഞ് ഗണേശ് കുമാര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മലയോര ഹൈവേ നിര്‍മ്മാണത്തിനിടെ, ജെസിബി ഡ്രൈവറുടെ പരാക്രമം. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഡ്രൈവറുടെ പരാക്രമത്തില്‍ പത്തനാംപുരം എംഎല്‍എ കെ ബി ഗണേശ് കുമാര്‍ ഇടപെട്ടു. ഡ്രൈവറെ പിരിച്ചുവിടണമെന്ന് ഉടമയോടും കേസെടുത്ത്  റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസിനോടും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു. നാട്ടുകാര്‍ കൂടിനില്‍ക്കേ, ഗണേശ് കുമാര്‍ വിഷയത്തില്‍ ഇടപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജെസിബി െ്രെഡവര്‍ അപകടകരമായ രീതിയില്‍ 380 ഡിഗ്രി വണ്ടി കറക്കിയതാണ് പ്രശ്‌നത്തിനു കാരണമെന്നാണ് വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ഉന്നയിച്ചാണ് ഗണേശ് കുമാര്‍ പൊലീസിനെ ബന്ധപ്പെട്ടത്. 

താന്‍ കണ്ട കാഴ്ച അപകകരമാണെന്നും ഈ കാഴ്ച കണ്ടുകൊണ്ട് ഒരു എംഎല്‍എയും വെറുതേ പോകാന്‍ പാടില്ലെന്നും ഗണേശ് കുമാര്‍ പറയുന്നുണ്ട്. നിന്റെ ജോലി പോയെടാ, പൊലീസ് വരട്ടെ, നീ ജയിലിലാകും എന്ന് െ്രെഡവറോട് കയര്‍ക്കുന്നുമുണ്ട്. പൊലീസ് വന്നതിനു ശേഷം മാത്രമേ സാര്‍ പോകാവൂ എന്ന് നാട്ടുകാര്‍ ഗണേശ് കുമാറിനോട് ആവശ്യപ്പെട്ടു.

'ഇവനെ പിരിച്ചുവിട്ടുകൊണ്ടുളള പരിപാടിയേയുളളൂ.അവന്‍ ഹിറ്റാച്ചി വച്ച് അപകടകരമായ വിധത്തില്‍ കറക്കി. ഞാന്‍ ഉള്‍പ്പെടെ മൂന്ന് പേരെങ്കിലും ഇപ്പോള്‍ മരിച്ചേനെ. ഞാന്‍ വണ്ടി ഇറങ്ങി നോക്കിയപ്പോള്‍, അവന്‍ ഹിറ്റാച്ചി വച്ച് 360 ഡിഗ്രി വാഹനം കറക്കി. അതും മുഴുവന്‍ വേഗതയില്‍. ഈ നിലയില്‍ വാഹനം കറക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. അവന്‌ഒരു കൂസലുമില്ല' -ഗണേശ് കുമാര്‍ പറയുന്നത് വീഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?