കേരളം

'പിണറായി വിജയന്‍ കിം ജോങ് ഉന്‍ ചമയുന്നു'

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചമയുകയാണെന്ന് പി ടി തോമസ് എംഎല്‍എ. പിണറായി വിജയനു യാത്ര ചെയ്യാന്‍ തിരുവനന്തപുരം പിഎംജി ജങ്ഷനില്‍ ആംബുലന്‍സ് ഉള്‍പ്പടെയുളള വാഹനങ്ങള്‍ അര മണിക്കൂര്‍ തടഞ്ഞിട്ടത് ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകര്‍ ജോലി ഇല്ലാതെ ഇരിക്കുമ്പോഴാണു ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടന്നു വാദിക്കാന്‍ സ്വകാര്യ അഭിഭാഷകരെ സര്‍ക്കാര്‍ നിയോഗിച്ചതെന്നും പി ടി തോമസ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് 44 സര്‍ക്കാര്‍ ജീവനക്കാരെയാണു സസ്‌പെന്‍ഡ് ചെയ്തത്.121 ജീവനക്കാര്‍ക്കെതിരേ കേസ് എടുത്തു. കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ പതിപ്പിച്ചതിനു രണ്ടു സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. ഇതൊക്കെ കാണിക്കുന്നത് മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ എതിരാളികളുടെയും പാര്‍ട്ടിയില്‍ എതിര്‍ക്കുന്നവരുടെയും ഫോണ്‍ ചോര്‍ത്താനും തല്ലിയൊതുക്കാനും മാത്രമാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ ജോലി ഇല്ലാതെ ഇരിക്കുമ്പോഴാണു ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടന്നു വാദിക്കാന്‍ സ്വകാര്യ അഭിഭാഷകരെ സര്‍ക്കാര്‍ നിയോഗിച്ചത്. ഈ അഭിഭാഷകര്‍ക്ക് ആദ്യ ഘട്ടമായി നല്‍കിയത് 56 ലക്ഷം രൂപയാണ് ഇവരുടെ ഫീസ് മാത്രം രണ്ടു കോടിയോളം രൂപ വരുമെന്ന് അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു