കേരളം

എസ്എഫ്ഐ-എഐഎസ്എഫ് തർക്കം പരിഹരിക്കാൻ കോടിയേരിയും കാനവും; ഇന്ന് ചർച്ച 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയുടെയും എഐഎസ്എഫിന്‍റെയും തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ച. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ചർച്ച നടക്കുക. 

ഇടത് രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന സംഘടനകൾ ക്യാമ്പസുകളിൽ രണ്ട് ചേരികളായി ഏറ്റുമുട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ ചർച്ച. യൂണിവേഴ്സിറ്റി കോളജ് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തുടങ്ങിയ പോര് സംസ്ഥാന ഭാരവാഹികളെ മർദ്ദിക്കുന്ന ഘട്ടം വരെ എത്തി. ഇതോടെയാണ് സിപിഎമ്മും സിപിഐയും വിഷയത്തില്‍ ഇടപെടുന്നത്.

വിവാദങ്ങൾക്കിടെ എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനവും ഇന്ന് തുടങ്ങും. കനയ്യകുമാർ ആണ് വിദ്യാർഥി റാലി ഉദ്ഘാടനം ചെയ്യുന്നത്. എഐഎസ്എഫ് ജില്ലാ സമ്മേളനങ്ങളിലെ എസ്എഫ്ഐ വിരുദ്ധ പരാമർശങ്ങളും ശ്രദ്ധ നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി