കേരളം

ഇന്ന് ശ്രീറാമിന് നിര്‍ണായകം; രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടോയെന്ന് അറിയാം?; സസ്‌പെന്‍ഷന് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്നാണ് പ്രാഥമിക സൂചന. ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നാലേ ഇത് വ്യക്തമാകുകയുളളൂ.

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ മരണത്തിലേക്ക് നയിച്ച വാഹനാപകടം നടന്ന് ഒന്‍പതുമണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അപകടം നടന്ന സമയത്ത് മദ്യലഹരിയിലായിരുന്നെന്നും ശ്രീറാമാണ് കാറോടിച്ചതെന്നുമാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കിയത്.

അതേസമയം ശ്രീറാമിന്റെ ജാമ്യാപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ റിമാന്‍ഡിലായിട്ട് 48 മണിക്കൂര്‍ പിന്നിടുന്ന സാഹചര്യത്തില്‍ ഇന്ന് ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സര്‍വേ ഡയറക്ടറാണ് ശ്രീറാം. ശനിയാഴ്ച രാത്രിയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി