കേരളം

'അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടത്; ഒന്നിനും തോല്‍പ്പിക്കാനാവില്ല'; വഫയുടെ ആ വാക്കുകള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ച് മാധ്യമപ്രര്‍ത്തകന്‍ കൊല്ലപ്പെട്ട് സംഭവമാണ് ഇപ്പോഴു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അപകടം നടക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമാകുന്നത്. മദ്യപിച്ച് തന്നെയാണ് ശ്രീറാം വാഹനമോടിച്ചിരുന്നതെന്ന് വഫ പൊലീസിന് മൊഴി നല്‍കിയതോടെ കേസ് അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് നീങ്ങി. അതേസമയം രക്തപരിശോധനയില്‍ പൊലീസ് നടത്തിയ നാടകം ശ്രീറാമിന് ജാമ്യം ലഭിക്കാനുള്ള പഴുതായി.

മോഡലെന്ന നിലയില്‍ പേരെടുത്തിട്ടുള്ള വഫ ഇതിന് മുന്‍പും  ടെലിവിഷന്‍ ഷോകളില്‍ ശ്രദ്ധ നേടിയിരുന്നു. നിരവധി ചാനല്‍ പരിപാടികളില്‍ വഫ പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോ ക്ലീപ്പിങ്ങുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അതിലൊന്ന് ചാനല്‍ റിയാലിറ്റി  ഷോയുടെ വിധികര്‍ത്താവായിരുന്ന നീരവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതാണ്.

നിരവിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്നും വഫ അനുമോദനവാക്കായി പറഞ്ഞിരുന്നു. ഞാന്‍ വഫ, നിങ്ങളുടെ ആരാധികയാണ്. നിങ്ങളുടെ ചിരി ക്യൂട്ടാണ്. ഒന്നിനും അതിനെ തോല്‍പ്പിക്കാന്‍ കഴിയില്ല'. അന്ന് സ്വയം പരിചയപ്പെടുത്തി വഫ നീരവിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍