കേരളം

കണ്ണീരിനിടെ പെങ്ങള്‍ക്ക് ആണ്‍കുഞ്ഞ്; അഭിമന്യു എന്ന് പേരിട്ടു; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊലക്കത്തിക്ക് ഇരയായ മഹാരാജാസ് കോളജിലെ എസ്എഫ്.എ നേതാവ് അഭിമന്യുവിന്റെ സഹോദരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മലയാളി കണ്ണീരോടെ ഇന്നും ഓര്‍ക്കുന്ന അഭിമന്യുവിന്റെ സഹോദരിയുടെ മകന് അതേ പേര് തന്നെ നല്‍കി കുടുംബം. അഭിമന്യുവിന്റെ ചേച്ചിയായ കൗസല്യയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്.   
 
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:


ഇന്നുച്ചയ്ക്ക് (7/8/2019 )രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കല്‍ പരിജിത്.... സ്‌നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരന്‍ എന്നോട് പറഞ്ഞു ' ഒരു നല്ല വാര്‍ത്തയുണ്ട് ' എന്താണ്; 'എന്റെ പെങ്ങള്‍ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു... ആണ്‍കുഞ്ഞ്... രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാന്‍ പറഞ്ഞു.... അതേ ചേച്ചി അങ്ങനെയെ പേരിടൂ.... അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു...
ഒരു വര്‍ഷത്തെ തോരാത്ത കണ്ണീരിനൊടുവില്‍ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്...

കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങില്‍ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നില്‍ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും ' നാന്‍ പെറ്റ മകനെ... എന്‍ കിളിയെ...' എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരില്‍ കുതിര്‍ത്തു...

തോരാത്ത കണ്ണീരിന് ആശ്വസമേകാന്‍ കഴിയട്ടെയെന്‍ പൊന്‍തങ്കക്കുടത്തിന്...

 കുട്ടിക്കും 'അഭിമന്യു' എന്ന പേരിടും. ഇക്കാര്യം അഭിമന്യുവിന്റെ സഹോദരന്‍ പരിജിത് പറഞ്ഞതായി സീനാ ഭാസ്‌ക്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് താന്‍ പറഞ്ഞപ്പോള്‍, അങ്ങനെയെ പേരിടൂവെന്ന് അഭിമന്യുവിന്റെ സഹോദരന്‍ പരിജിത് പറഞ്ഞു. ഒരു വര്‍ഷത്തെ തോരാത്ത കണ്ണീരിനൊടുവില്‍ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'