കേരളം

'പാര്‍ലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും ശ്രദ്ധേയമായ ഇടപെടലുകള്‍', അനുശോചിച്ച് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : മുന്‍ വിദേശകാര്യമന്ത്രി സുഷാമാസ്വരാജിന്റെ നിര്യാണത്തില്‍  നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അഗാധമായ ദു:ഖമുണ്ടെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്ററി  രംഗത്തും നയതന്ത്ര രംഗത്തും സുഷമയുടെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന്  മുഖ്യമന്ത്രി അനുസ്മരിച്ചു.

സുഷമസ്വരാജിന്റെ വിയോഗം രാജ്യത്തിന് നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വിദേശത്ത് കുടുങ്ങിയ മലയാളികള്‍ക്ക് വേണ്ടി കത്തെഴുതുമ്പോഴും ട്വീറ്റ് ചെയ്യുമ്പോഴും ചടുലമായി നടപടി എടുത്ത മന്ത്രി ആയിരുന്നു സുഷമാ സ്വരാജ്. അവരുടെ വിയോഗം രാജ്യത്തിന് നഷ്ടമാണ്. കുടുംബത്തിന്റെയും സ്‌നേഹിതരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു. പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുഷമയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും അനുശോചിച്ചു. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ കേരളം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും സുഷമ സ്വരാജ് ക്രിയാത്മകമായി പ്രതികരിച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു