കേരളം

കനത്തമഴ: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം രാത്രി പന്ത്രണ്ടുമണി വരെ അടച്ചിടും. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. കൊച്ചിയിലേക്ക് എത്തുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു

ലാന്റിങ്ങുകളും ടെക്് ഓഫുകളും താത്കാലികമായി നിര്‍ത്തിവെച്ചു. ഇതുവരെ റണ്‍വെയിലേക്ക് വെള്ളം കയറിയിട്ടില്ല. വിമാനത്തിന് പുറക് വശത്തുള്ള ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി അടച്ചിടാനുള്ള തീരുമാനം. ഇന്ന് രാത്രി മഴതുടരുന്ന സാഹചര്യം ഉണ്ടായാല്‍ നാളെയുള്‍പ്പെടെ സമാനമായ നടപടി തുടരും. കഴിഞ്ഞ വര്‍ഷവും കനത്ത മഴയെ തുടര്‍ന്ന് നിരവധി ദിവസങ്ങളില്‍ എയര്‍പോര്‍ട്ട് അടച്ചിട്ടിരുന്നു. 

ആലുവനഗരത്തില്‍ വെള്ളം കയറിയിട്ടുണ്ട്. ചെമ്പകശേരി, കടത്തകടവ്, എടയപ്പുറം എന്നിവിടങ്ങളിലാണ് വെള്ളം കയറിയിട്ടുള്ളത്. ജില്ലയില്‍ മഴ തുടരുന്നുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടമലയാര്‍ ഡാമിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 169 മീറ്റര്‍ ആണ്. നിലവില്‍ ഇടമലയാര്‍ ഡാമില്‍ 138.96 മീറ്റര്‍ ആണ് ജലനിരപ്പ്. ഡാമിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലിന്റെ 33.15 ശതമാനം മാത്രമാണ് ജലനിരപ്പ്.അതിനാല്‍ ഡാം തുറന്ന് വിടാന്‍ സാധ്യതയില്ല.

പറവൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന താഴ്ന്ന പ്രദേശങ്ങളായപുത്തന്‍വേലിക്കര, കുന്നുകര,ആലങ്ങാട്, കരിമാലൂര്‍, ചേന്ദമംഗലം എന്നിവിടങ്ങളില്‍ ജാഗ്രത നിരീക്ഷണത്തിനായി പ്രത്യേക സ്‌ക്വാഡിനെ നിയമിച്ച് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ടുകളുടെ പൂള്‍ തയാറാക്കിയിട്ടുണ്ട്. ടോറസുകളുടെ ലിസ്റ്റും തയാറാക്കിക്കഴിഞ്ഞു.

പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് ബാധിക്കപ്പെടുന്ന പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വേണ്ട നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലയില്‍ ക്വറികളുടെ പ്രവര്‍ത്തനം നിലവില്‍ 48 മണിക്കൂര്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്