കേരളം

തീരദേശ പാതയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. നാളെ രാവിലെ വരെ തീരദേശ പാതയിലൂടെ സര്‍വീസ് ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി.

ആലപ്പുഴ വഴിയുള്ള ദീര്‍ഘ ദൂര ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും. ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയ്‌നുകള്‍ ഇന്ന് സര്‍വീസ് നടത്തില്ലെന്നു റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. 

ചേര്‍ത്തലയ്ക്ക് സമീപം മരം വീണ് കഴിഞ്ഞ ദിവസം വൈദ്യുതി ലൈന്‍ തകരാറിലായിരുന്നു. ഇതിനെത്തുടന്ന് മണിക്കൂറുകള്‍ വൈകിയാണ് പല വണ്ടികളും സര്‍വീസ് നടത്തിയത്. 

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഒന്‍പതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി