കേരളം

സംസ്ഥാനത്ത് മഴ ശക്തം ; മഴക്കെടുതിയില്‍ ഇന്ന് 10 മരണം ; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 8 പേരാണ് മരിച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മലപ്പുറം എടവണ്ണ ഒതായിയില്‍വീട് ഇടിഞ്ഞ് നാലുപേര്‍ മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. കോഴിക്കോട് കുറ്റിയാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വളയന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. 

ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ 50 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എസ്‌റ്റേറ്റ് കാന്റീനും തൊഴിലാളികളുടെ ലയങ്ങളും മണ്ണിനടിയിലാണ്.ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കാണാതായവരെ രക്ഷിക്കാനുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തയും ബാധിച്ചിട്ടുണ്ട്. നൂറേക്കറോളം സ്ഥലം ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയി. 

പാലക്കാട് കരിമ്പയിലും, കോട്ടയം ഈരാട്ടുപേട്ട അരിക്കത്തും, വിലങ്ങാട് ആലുംമൂലയിലും ഉരുള്‍ പൊട്ടലുണ്ടായി. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 22165 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്