കേരളം

ഇടുക്കിയില്‍ ഒരു ഡാം കൂടി തുറക്കുന്നു; പൊന്‍മുടി അണക്കെട്ട് ചെറിയ തോതില്‍ തുറന്നുവിടും

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചെറിയ അണക്കെട്ടുകളില്‍ ഒന്നായ പൊന്‍മുടി ഡാം ഇന്ന് വൈകുന്നേരം 5.30ന് തുറന്നുവിടും. ചെറിയ തോതിലാകും ഡാം തുറന്നുവിടുകയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി വ്യക്തമാക്കി. 

അതേസമയം വലിയ ഡാമായ ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇടുക്കിയില്‍ സംഭരണശേഷിയുടെ 34 ശതമാനം മാത്രമാണ് വെളളം. 2335.86 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇന്ന് 4.46 അടിയാണ് വെളളം ഉയര്‍ന്നത്.

വന്‍കിട ഡാമുകളായ ഇടമലയാര്‍, കക്കി, പമ്പ, എന്നിവിടങ്ങളിലും ആശങ്കപ്പെടേണ്ട വെളളമില്ലെന്ന് കെഎസ്ഇബി അറിയിക്കുന്നു. ഇടമലയാറില്‍ സംഭരണശേഷിയുടെ 41 ശതമാനം വെളളം മാത്രമാണുളളത്. കക്കിയിലും പമ്പയിലും 35 ശതമാനമാണ് വെളളത്തിന്റെ അളവ്. ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം