കേരളം

രാഹുല്‍ ഗാന്ധി നാളെയെത്തും; മലപ്പുറം വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഴ കനത്ത നാശം വിതച്ച വയനാട്ടിലേക്ക് കോണ്‍ഗ്രസ് നേതാവും എംപിയുമായി രാഹുല്‍ ഗാന്ധി എത്തുന്നു. നാളെ വൈകീട്ടോടെ രാഹുല്‍ കോഴിക്കോട് എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. 

വയനാട് മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. മലപ്പുറത്തും വയനാട്ടിലും ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനവും നടത്തും. 

കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ വയാനട്ടിലെ മണ്ണിടിച്ചിലടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും അടിയന്തര സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേരളത്തിന് എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പ് പ്രധാനമന്ത്രി നല്‍കിയതായി രാഹുലിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്