കേരളം

വെളളക്കെട്ടില്‍ കുടുങ്ങി ഭീമന്‍ലോറി; വടംകെട്ടി വലിച്ച് നാട്ടുകാര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഉരുള്‍പൊട്ടലിലും കനത്തമഴയിലും വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. കഴിഞ്ഞവര്‍ഷത്തെ പ്രളയക്കാലത്ത് കയ്യുംമെയ്യും മറന്ന് കേരളജനത ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് മനുഷ്യത്വം മരവിച്ചിട്ടില്ല എന്നതിന്റെ വിളംബരമായിരുന്നു. ഇത്തവണ കനത്തമഴയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്  വടക്കന്‍മേഖലയിലുളളവരാണ്. സഹായത്തിന് വേണ്ടി കേഴുന്ന അവസ്ഥയിലാണ് ഇവിടെയുളളവര്‍. പിന്‍മാറാതെ മലയാളികള്‍ ഒത്തുചേരുന്ന കാഴ്ചയാണ് എങ്ങും. 

 ഇന്നലെ കോഴിക്കോട് കൊടുവള്ളിയില്‍ റോഡില്‍ കുടുങ്ങിപ്പോയ കണ്ടെയ്‌നര്‍ ലോറിയെ ജനങ്ങള്‍ വടം കെട്ടി വലിച്ചുകൊണ്ടുപോകുന്ന വിഡിയോ ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനും നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും സജീവമാണ്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ദുരന്തം വിതച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍  കനത്തമഴ തുടരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു