കേരളം

വെള്ളമിറങ്ങുന്നു; നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്, നാളെ മുതല്‍ സര്‍വീസ് തുടങ്ങും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച 12 മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വിമാനമത്താവളം മൂന്നുദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വെള്ളം പിന്‍വലിഞ്ഞു തുടങ്ങിയെന്ന് അധികൃതര്‍ വ്യക്തമാക്കി. 

റണ്‍വേയിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച തന്നെ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സാധിക്കുമെന്ന് സിയാല്‍ അധികൃതര്‍ പറയുന്നു.മഴക്കെടുതിയില്‍ വിമാനത്താവളത്തിലെ ഒരു ഭാഗത്തെ ചുറ്റുമതില്‍ പൊളിഞ്ഞുവീണിരുന്നു. ഇതിന് താത്ക്കാലികമായ ഒരു പരിഹാരം കാണും. കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങി പോയ എട്ട് വിമാനങ്ങളില്‍ ആറെണ്ണം ഇതിനോടകം നെടുമ്പാശേരിയില്‍ നിന്ന് പോയിട്ടുണ്ട്. ബാക്കിയുള്ള രണ്ടെണ്ണം നാളെ പോകും. റണ്‍വേ സാധാരണ നിലയിലേക്ക് എത്തുകയാണ്. റണ്‍വേയില്‍ നിന്ന് മഴവെള്ളം പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോള്‍ 15 ദിവസത്തോളം നെടുമ്പാശേരി വിമാനം അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു. റണ്‍വേയില്‍ അടക്കം വലിയ രീതിയില്‍ വെള്ളം പൊങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ പ്രതിസന്ധി അത്ര രൂക്ഷമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം