കേരളം

കുട്ടനാട് ആശങ്കയില്‍; മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തില്‍, ആളുകളെ ഒഴിപ്പിക്കുന്നു, റോഡുകളും മുങ്ങി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് ആശങ്കയില്‍. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിന്റെ അടിയിലായി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. തുടര്‍ന്ന് ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍മേഖലകളിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി എസി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോട്ടയത്ത് നിന്നും ചേര്‍ത്തല, കുമരകം, ആലപ്പുഴ, മൂന്നാര്‍ എന്നിഭാഗങ്ങളിലേക്കുളള സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞതവണ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ ഏറ്റവുമധികം ദുരിതം അനുഭവിച്ചത് കുട്ടനാട്ടുകാരാണ്. മാസങ്ങളോളം വീടുകളില്‍ വെളളക്കെട്ട് തുടര്‍ന്നതിനെ തുടര്‍ന്ന് ക്യാമ്പുകളിലാണ് നിരവധിപ്പേര്‍ കഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്