കേരളം

തൃശൂരില്‍ 150 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു ; ഒഴിവായത് വന്‍ദുരന്തം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍  :  തൃശൂരില്‍ ജില്ല ആശുപത്രിക്ക് സമീപം നൂറ്റിയമ്പതുവര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു. തൃശൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഭാഗികമായി തകര്‍ന്നുവീണത്. ആളപായമില്ല. 

മുപ്പതിലധികം വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവധി ദിവസം ആയതിനാല്‍ ആരും കെട്ടിടത്തിന് സമീപത്തു ആരും ഉണ്ടാകാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവായത്. 

തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കിഭാഗവും ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇതോടെ ഇവിടേക്കുള്ള റോഡ് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. കെട്ടിടത്തിന്റെ തകര്‍ന്നുവീഴാവുന്ന ഭാഗങ്ങള്‍ ഉടന്‍ തന്നെ പൊളിച്ചുനീക്കുമെന്ന് മേയര്‍ അജിത വിജയന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും