കേരളം

മുഖ്യമന്ത്രിയും മന്ത്രിമാരും വാളെടുക്കുന്നതെന്തിന്?; ഉത്തരവാദിത്തമുള്ള ആരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്ന് പറഞ്ഞോ?: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും ആരും സംഭാവന നല്‍കരുതെന്നുമുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിയാണ് സുരേന്ദ്രന്‍ രംംഗത്ത് വന്നിരിക്കുന്നത്. 

ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും പറഞ്ഞോ? കഴിഞ്ഞ പ്രളയ കാലത്തുമുഴുവന്‍ കേന്ദ്രം അഞ്ഞൂറു കോടിയേ തന്നുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഈ കള്ളപ്രചാരവേല നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കിട്ടിയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏതാണ്ട് പകുതി തുകയേ ചിലവഴിച്ചുള്ളൂ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കണക്കുകളാണ് ബോധ്യപ്പെടുത്തുന്നത്. എല്ലാ സംഘടനകളും തങ്ങളാലാവുന്ന വിധം ദുരിതമേഖലയിലും ക്യാമ്പുകളിലും സഹായിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ ജനങ്ങള്‍ ദുരിതത്തിലാവുമ്പോള്‍ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നു? കണക്കുകള്‍ക്ക് കള്ളം പറയാനാവില്ല. തന്നതും കൊടുത്തതുമെല്ലാം. ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.- സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി