കേരളം

മഴയുടെ ശക്തി കുറയുന്നു; ഇന്ന് എവിടെയും റെഡ‍് അലേർട്ടില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു. ഇന്ന് ഒരു ജില്ലയിലും റെഡ് അലേർട്ട് ഇല്ല. ദിവസങ്ങളായി കനത്ത മഴപെയ്തിരുന്ന വടക്കൻ ജില്ലകളിലും മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴ കുറഞ്ഞതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കിയിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി.

സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും മഴക്കെടുത‌ി രൂക്ഷമാണ്. ഇതിനോടകം 76 പേരാണ് സംസ്ഥനത്ത് മരിച്ചത്. വയനാട് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 50 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം ആളുകളാണുശ്ശത്. കോഴിക്കോട് മാത്രം അരലക്ഷം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം