കേരളം

'രണ്ടാമത്തെ പ്രളയം കൊണ്ടും നാം പഠിക്കില്ലേ?'; മാലിന്യം ഓട്ടോയിലെത്തിച്ച് പുഴയില്‍ തളളുന്നു; രോഷം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളം കനത്തമഴക്കെടുതി നേരിടുകയാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനം പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനത്തിന് ബോധ്യപ്പെട്ടതാണ്. ഇത്തവണ വീണ്ടും വെളളപ്പൊക്കവും ഉരുള്‍പൊട്ടലും കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ഈ ചിന്തകള്‍ക്ക് കുറെ കൂടി കനംവച്ചു. എന്നാല്‍ ഇപ്പോഴും ഇതൊന്നും ബോധ്യമാകാത്ത ചിലരുണ്ട്. ഇത് തുറന്നു കാട്ടുകയാണ് ഒരു വീഡിയോ.

പാലത്തിന് മുകളിലൂടെ ചാക്കില്‍ക്കെട്ടിയ മാലിന്യങ്ങള്‍ ഓട്ടോയിലെത്തിയ സംഘം പുഴയില്‍ തളളുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു യുവാവാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പുഴ മലിനമാക്കുന്നവര്‍ക്കെതിരെ പോസ്റ്റിന് താഴെ വ്യാപകമായ രോഷപ്രകടനമാണ് നടക്കുന്നത്. ഇവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

'രണ്ടാമത്തെ പ്രളയം കൊണ്ടും നാം പഠിക്കില്ലേ ? വെള്ളം ഇറങ്ങി തുടങ്ങിയപ്പോള്‍ ഇന്ന് 12/08/2019 ഉച്ചക്ക് 1 മണിക്ക് മാനന്തവാടി ,കൊയിലേരി പാലത്തില്‍ നിന്ന് വേസ്റ്റ് പുഴയിലേക്ക് തട്ടുന്നു .എന്ത് കൊണ്ട് തടഞ്ഞില്ല എന്ന് ചോദിക്കരുത് 18 വയസുള്ള അനിയന്‍ ആണ് വീഡിയോ എടുത്തത് .' - വീഡിയോയ്ക്ക് മുകളില്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ച് യുവാവ് നല്‍കിയിരിക്കുന്ന കുറിപ്പാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്