കേരളം

സ്‌നേഹത്തിന്റെ പുതിയ പേര് നൗഷാദ്!; വാക്കുകള്‍ പങ്കുവച്ച് ശൈലജ ടീച്ചറുടെ പെരുന്നാള്‍ ആശംസകള്‍

സമകാലിക മലയാളം ഡെസ്ക്

വില്‍പ്പനയ്ക്കായി വച്ചിരുന്ന വസ്ത്രങ്ങള്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ചാക്കുകളിലാക്കി നല്‍കിയ മട്ടാഞ്ചേരിയിലെ നൗഷാദിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. നൗഷാദിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജയും രംഗത്തെത്തിയിരിക്കുകയാണ്. നൗഷാദിന്റെ വാക്കുകള്‍ പങ്കുവച്ചുകൊണ്ട് ശൈലജ ടീച്ചര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. 

'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.'മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരന്‍ നൗഷാദ്. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍'- നൗഷാദിന്റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നിറഞ്ഞ മനസ്സുമായി രംഗത്തെത്തിയ നൗഷാദ്, പെരുന്നാള്‍ കച്ചവടത്തിന് വച്ചിരുന്ന വസ്ത്രങ്ങളാണ് ക്യാമ്പുകളിലേക്ക് നല്‍കിയത്. നിലമ്പൂര്‍,വയനാട് എന്നിവിടങ്ങളിലേക്ക് സാധനങ്ങള്‍ ശേഖരിക്കാന്‍ ഇറങ്ങിയവരോട് 'ഒന്നെന്റെ കടയിലേക്ക് വരാമോ'എന്നു ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കടയിലെത്തിയ സംഘത്തിന് ചാക്കുകള്‍ നിറച്ച് തുണികള്‍ നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്