കേരളം

ജലനിരപ്പ് ഉയര്‍ന്ന് തന്നെ: ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി (എസി) റോഡില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഗതാഗതം തടസം നേരിടുന്നു. ഓഗസ്റ്റ് എട്ട് മുതലാണ് എസി റോഡില്‍ വെള്ളം കയറിത്തുടങ്ങിയത്. ഓഗസ്റ്റ് പത്തോടെ (ശനിയാഴ്ച) പ്രദേശത്ത് ചെറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് കലക്ടര്‍ ഉത്തരവിടുകയായിരുന്നു. 

കഴിഞ്ഞ ദിവസം ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നതോടെ കെഎസ്ആര്‍ടിസി സര്‍വീസും നിര്‍ത്തിവച്ചു. പിന്നീട് ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചു. ഇന്നലെയും ആലപ്പുഴ ഡിപ്പോയില്‍ നിന്നു മാമ്പുഴക്കരി വരെ എസി റോഡിലൂടെ സര്‍വീസ് നടത്തി. 

ഉച്ചയോടെ മൂല പൊങ്ങമ്പ്ര പാടത്ത് വെള്ളം കയറിയതിനാല്‍ മങ്കൊമ്പ് തെക്കേക്കര മുതല്‍ ഒന്നാം കരയിലെ ബ്ലോക്ക് ജംക്ഷന്‍ വരെ വെള്ളക്കെട്ടായി. ഇതോടെ കെഎസ്ആര്‍ടിസി സര്‍വീസ് ഇവിടെ വെച്ച് സര്‍വീസ് അവസാനിപ്പിക്കുന്ന രീതിയിലാക്കി. മഴ തുടരുന്നതിനാലും വെള്ളക്കെട്ട് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനാലും ഇന്നും എസി റോഡിലൂടെ ഗതാഗതം പുനരാരംഭിക്കാന്‍ സാധ്യതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്