കേരളം

നൗഷാദിന് പിന്നാലെ ആന്റോയും; പ്രളയബാധിതര്‍ക്ക് നല്‍കിയത് കെട്ടുകണക്കിന് വസ്ത്രങ്ങള്‍, നന്‍മ മരിച്ചിട്ടെല്ലെന്ന് മലയാളി 

സമകാലിക മലയാളം ഡെസ്ക്

ദുരിതാശ്വാസ ക്യാംപുകളിലേക്ക് ചാക്കുകെട്ട് കണക്കിന് വസ്ത്രങ്ങള്‍ നല്‍കിയ എറണാകുളത്തെ വ്യാപാരി നൗഷാദിന് നന്ദി പ്രകടിപ്പിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. അദ്ദേഹം നമ്മള്‍ക്കെല്ലാവര്‍ക്കും മാതൃകയാണ്, ഇതുപോലെ അനേകം സുമനസുകള്‍ ഈ നാടിന് കാവലായുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

ഇതിന് പിന്നാലെ സമാനമായ തരത്തില്‍ സഹായഹസ്തങ്ങളുമായി ഒരാള്‍ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍ നിന്ന് വസ്ത്രങ്ങള്‍ നല്‍കിയത്. ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിനാണ് ആന്റോ വസ്ത്രങ്ങള്‍ കൈമാറിയത്. 

എറണാകുളം ബ്രോഡ് വേയില്‍ പ്രളയബാധിതര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുവന്നവര്‍ക്ക് കെട്ടുകണക്കിന് വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു