കേരളം

ഹാഫ് സെഞ്ചുറിയടിച്ച് തിരുവനന്തപുരം; മലബാറിലേക്ക് പുറപ്പെട്ട ലോഡുകളുടെ എണ്ണം 50കടന്നു, രാത്രിയിലും ആക്ടീവായി മേയര്‍ ബ്രോയും  കൂട്ടരും

സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: പ്രളയ ദുരിതം അനുഭവിക്കുന്ന മലബാറിലേക്ക് തിരുവനന്തപുരത്ത് നിന്ന് സഹായമെത്തിക്കുന്നതില്‍ തിരുവനന്തപുരം ജില്ല 'ഒന്നാംസ്ഥാനത്താണ്' എന്നുതന്നെ പറയാം. തിരുവനന്തപുരം നഗരസഭയില്‍ നിന്ന് മാത്രം ഇതുവരെ പുറപ്പെട്ടത് 50ലേറെ ലോഡുകളാണ്. 54മത്തെ ലോഡ് നിറച്ചുകൊണ്ടിരിക്കുകയാണ് എന്ന് മേയര്‍ വികെ പ്രശാന്ത് വ്യക്തമാക്കി. 

രാത്രിയും പകലുമില്ലാതെ മേയര്‍ക്കൊപ്പം കൈമെയ് മറന്ന് പ്രവര്‍ത്തിക്കുയാണ് തിരുവനന്തപുരത്തെ സന്നദ്ധ സംഘടനകളും യുവത്വവും. തിരുവനന്തപുരം നഗരസഭ മാത്രം കയറ്റിവിട്ട ലോഡുകളുടെ കണക്ക് മാത്രമാണ് ഇത്.

മറ്റു കൂട്ടായ്മകളുടേയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ വേറേയും ദുരിതാശ്വാസ വാഹനങ്ങള്‍ തിരുവനന്തപുരത്തിന്റെ അതിര്‍ത്തി കടന്ന് മലബാറിലേക്ക് ഒന്നിനുപുറകേ ഒന്നായി പായുകയാണ്. 

ദുരിതാശ്വാസ സഹായത്തിനായി നാട്ടുകാര്‍ കൊണ്ടെത്തിച്ച സാധനങ്ങള്‍ വയ്ക്കാന്‍ നഗരസഭയ്ക്കുള്ളില്‍ സ്ഥലമില്ലാത്ത അവസ്ഥയാണ് ഉള്ളത്. 24 മണിക്കൂറും  പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററാണ് ഇവിടെയുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല