കേരളം

ആശങ്ക തീര്‍ത്ത കുറിച്യാര്‍മല; ഉരുള്‍പൊട്ടലിനൊപ്പം മലമുകളിലെ ജലാശയവും ഒഴുകി വന്നേക്കുമെന്ന് മുന്നറിയിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

വയനാട്: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഉരുള്‍പൊട്ടലുണ്ടായതിന് പിന്നാലെ വയനാട് കുറിച്യാര്‍മല വന്‍ ഭീഷണി ഉയര്‍ത്തുന്നു. ഇവിടെ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിള്ളല്‍ മലമുകളിലുള്ള വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയതായാണ് മണ്ണ് സംരക്ഷണ വകുപ്പ് അറിയിച്ചത്. 

ഇനിയും മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഈ ജലാശയവും താഴേക്ക് പതിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ താഴ് വരയില്‍ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കുറിച്യാര്‍മലയില്‍ വലിയ ഉരുള്‍പ്പൊട്ടലുണ്ടായതിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് വളരെ അടുത്താണ് ഈ തടാകം. മലയില്‍ 60 മീറ്റര്‍ നീളവും 10 മീറ്റര്‍ ആഴവുമുള്ള വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. 

തടാകത്തിലെ വെള്ളവും മണ്ണും കല്ലും മരങ്ങളുമെല്ലാം മലവെള്ളത്തിനൊപ്പം ഒലിച്ചിറങ്ങിയാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ വിദഗ്ധ സംഘം ഈ പ്രദേശത്തെത്തി പരിശോധന നടത്തും. ഇതിന് ശേഷമാവും ഈ സ്ഥലം വാസയോഗ്യമാണോ എന്ന് തീരുമാനിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി