കേരളം

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും ഇത് ബാധകമാണ്. ദുരിതാശ്വാസക്യാംപുകളായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഇത് പത്തു ദിവസം വരെ  നീളാനും സാധ്യതയുണ്ട്. വന്‍മേഘാവരണം കേരളതീരത്ത് നിന്ന് മാറിയതോടെ മാനംതെളിഞ്ഞു. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞിട്ടുണ്ട്. 

കടല്‍ പൊതുവെ ശാന്തമാണ്. ഇതേതുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഏഴാം തീയതി ആരംഭിച്ച മഴ  ഒരാഴ്ചയാണ് കേരളത്തെ പ്രളയജലത്തില്‍ മുക്കിയത്. വടക്കന്‍ജില്ലകളെയും മധ്യകേരളത്തെയുമാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി