കേരളം

സംസ്ഥാനത്ത് 'അലര്‍ട്ട്' ഇല്ല; മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. ഒരു ജില്ലകളിലും ഒരു തരത്തിലുമുള്ള അലര്‍ട്ടും പുറപ്പെടുവിച്ചിട്ടില്ല. നേരത്തെ മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. 

കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാത്രമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ഒരിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു. 

പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞതായി കാലാവസ്ഥകേന്ദ്രം വിലയിരുത്തുന്നു. കടല്‍ പൊതുവെ ശാന്തമാണ്. ഇതേത്തുടര്‍ന്ന് മല്‍സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ട് മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും കനത്തത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് വഴി വച്ചത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ഇതോടെ, മഴ കുറഞ്ഞു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു